രാ​ജാ​ക്കാ​ട്:​ ചി​ന്ന​ക്ക​നാ​ലി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലിയി​റ​ങ്ങി.​ പ്ര​ദേ​ശ​വാ​സി​യാ​യ രാ​ജ​പാ​ണ്ടി​യു​ടെ വ​ള​ർ​ത്തുനാ​യ​യെ പു​ലി പി​ടി​ച്ചു. ഒ​രാ​ഴ്ച​യാ​യി തോ​ട്ടംമേ​ഖ​ല​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യമു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ചി​ന്ന​ക്ക​നാ​ൽ പ​വ​ർഹൗ​സ് സ്വ​ദേ​ശി രാ​ജ​പാ​ണ്ടി​യു​ടെ വ​ള​ർ​ത്തു നാ​യ​യെ പു​ലിയാ​ക്ര​മി​ച്ച​ത്. വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് പു​ലി​യു​ടെ കാ​ൽപ്പാ​ടു​ക​ളും ക​ണ്ടെ​ത്തി.​ ഒ​രാ​ഴ്ച മു​ൻ​പ് തോ​ട്ടം മേ​ഖ​ല​യി​ൽ പു​ലി​യെ നാ​ട്ടു​കാ​ർ കാ​ണു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

തോ​ട്ടംമേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി വ​നംവ​കു​പ്പി​ൽ പ​രാ​തി സ​മ​ർ​പ്പി​ച്ചി​ട്ടും പു​ലി​യെ തു​ര​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

ച​ക്ക​ക്കൊ​മ്പ​ൻ അ​ട​ക്ക​മു​ള്ള കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നിധ്യം പ​തി​വാ​യുണ്ടാ​കു​ന്ന മേ​ഖ​ല​യാ​ണ് ചി​ന്ന​ക്ക​നാ​ൽ. ആ​ന​ക​ൾ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണിക്കു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ പു​ലി​യും ജ​ന​വാ​സമേ​ഖ​ല​യി​ൽ ഭീ​തിപ​ര​ത്തു​ന്ന​ത്.