അടിമാലി: കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി കുര്യാച്ചന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൊന്നത്തടി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ വസതിയിലേക്ക് മാര്‍ച്ചും പ്രതിഷേധവും സംഘടിപ്പിച്ചു.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഇരട്ടവേതന വിഷയത്തില്‍ ഓംബുഡ്സ്മാന്റെ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് യുഡിഎഫ് സമരവുമായി രംഗത്ത് വന്നിട്ടുള്ളത്. സമരം ഡിസിസി ജനറല്‍ സെക്രട്ടറി വിജയകുമാര്‍ മറ്റക്കര ഉദ്ഘാടനം ചെയ്തു.