തെരുവുനായ നിയന്ത്രണം: യോഗം ചേർന്നു
1225543
Wednesday, September 28, 2022 10:19 PM IST
വണ്ടിപ്പെരിയാർ: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പീരുമേട് അസംബ്ലി മണ്ഡലത്തിൽ വാഴൂർ സോമൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കുമളി മൃഗാശുപത്രിക്കു സമീപത്തെ സ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ചോ ചെങ്കരയിൽ ഒഴിഞ്ഞു കിടക്കുന്ന ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലോ എബിസി സെന്റർ ആരംഭിക്കാൻ തീരുമാനിച്ചു.
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ്, ഡെപ്യൂട്ടി കളക്ടർ (എൽഎ മൂന്നാർ) കെ.പി. ദീപ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.