മീ​ന​പ്പൂ​ര ഉ​ത്സ​വം ഇന്നു തുടങ്ങും
Saturday, March 25, 2023 11:04 PM IST
വാ​ഴൂ​ർ: മേ​ജ​ർ കൊ​ടു​ങ്ങൂ​ർ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ഇ​ന്നു​മു​ത​ൽ ഏ​പ്രി​ൽ നാ​ലി​ന് ആ​റാ​ട്ടോ​ടു​കൂ​ടി സ​മാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്, ത​ന്ത്രി പെ​രി​ഞ്ഞേ​രി​മ​ന വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, മേ​ൽ​ശാ​ന്തി മു​ഖ്യ​പു​ര​ത്തി​ല്ലം ശ്രീ​വ​ത്സ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് ക​ലാ​വേ​ദി​യി​ൽ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം ദേ​വ​സ്വം ബോ​ർ​ഡ് കെ. ​അ​ന​ന്ദ​ഗോ​പ​ൻ നി​ർ​വ​ഹി​ക്കും. 7.30ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ, നൃ​ത്തം, തി​രു​വാ​തി​ര, രാ​ത്രി 10ന് ​ഗാ​ന​മേ​ള.

നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​കാ​ഴ്ച​ശ്രീ​ബ​ലി, 8.30ന് ​നൃ​ത്തം, 9.30ന് ​തി​രു​വാ​തി​ര, 10ന് ​ഗാ​ന​മേ​ള. 28ന് 1.15​ന് പ്ര​സാ​ദ​മൂ​ട്ട്, വൈ​കു​ന്നേ​രം 5.30ന് ​കാ​ഴ്ച​ശ്രീ​ബ​ലി, ഏ​ഴി​നു ഭ​ക്തി​ഗാ​ന​മേ​ള, ഒ​ന്പ​തി​ന് ക​ഥ​ക​ളി. 29ന് ​ഒ​ന്നി​നു ഭ​ക്തി​ഗാ​ന​സു​ധ, വൈ​കു​ന്നേ​രം 5.30ന് ​കാ​ഴ്ച​ശ്രീ​ബ​ലി, രാ​ത്രി ഏ​ഴി​നു ചാ​ക്യാ​ർ​കൂ​ത്ത്, 8.30ന് ​നൃ​ത്ത​സ​ന്ധ്യ. 30ന് ​ഒ​ന്നി​നു ഗാ​ന​മ​ഞ്ജ​രി, ഏ​ഴി​ന് മോ​ഹി​നി​യാ​ട്ടം, 7.30ന് ​ഭ​ര​ത​നാ​ട്യം, തി​രു​വാ​തി​ര, ഒ​ന്പ​തി​നു സം​ഗീ​ത​സ​ദ​സ്. 31ന് ​ഒ​ന്നി​നു ഭ​ജ​ൻ​സ്, രാ​ത്രി ഏ​ഴി​നു ശ​ല​ഭോ​ത്സ​വം, ഒ​ന്പ​തി​നു സം​ഗീ​ത​സ​ദ​സ്. ഏ​പ്രി​ൽ ഒ​ന്നി​നു ഉ​ച്ച​യ്ക്ക് ഒ​ന്നി​നു സം​ഗീ​താ​ർ​ച്ച​ന, ര​ണ്ടി​നു സം​ഗീ​ത​സ​ദ​സ്, വൈ​കു​ന്നേ​രം 5.30ന് ​ക​ഴ്ച​ശ്രീ​ബ​ലി, രാ​ത്രി ഏ​ഴി​നു കാ​ഴ്ച​യ​ങ്കം, തി​രു​വാ​തി​ര, എ​ട്ടി​ന് കു​ച്ചി​പ്പു​ടി.

ര​ണ്ടി​നു ഉ​ച്ച​യ്ക്കു ഒ​ന്നി​ന് ഭ​ജ​ൻ​സ്, മൂ​ന്നി​നു ഗാ​നാ​ർ​ച്ച​ന, നാ​ലുമു​ത​ൽ ആ​റു​വ​രെ കാ​ഴ്ച​ശ്രീ​ബ​ലി, രാ​ത്രി ഏ​ഴി​നു ഹി​ഡും​ബ​ൻ​പൂ​ജ, എ​ട്ടി​നു സം​ഗീ​ത​സ​ദ​സ്. മൂ​ന്നി​നു രാ​വി​ലെ 8.30ന് ​ശ്രീ​ബ​ലി എ​ഴു​ന്ന​ള്ളി​പ്പ്, 3.30ന് ​കാ​ഴ്ച​ശ്രീ​ബ​ലി, 10.30ന് ​പ​ള്ളി​വേ​ട്ട ഇ​റ​ക്കം, 11ന് ​പ​ള്ളി​വേ​ട്ട എ​തി​രേ​ൽ​പ്. നാ​ലി​ന് ഒ​ന്പ​തി​നു കാ​വ​ടി​യാ​ട്ടം, 11ന് ​ആ​ന​യൂ​ട്ട്, 12ന് ​രാ​മ​നാ​ട്ടം, 3.30ന് ​ആ​റാ​ട്ട്ബ​ലി, നാ​ലി​ന് ആ​റാ​ട്ട് പു​റ​പ്പാ​ട്, അ​ഞ്ചി​ന് ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പ്, ഏ​ഴി​ന് ആ​റാ​ട്ട് എ​തി​രേ​ൽ​പ്, രാ​ത്രി 11.15ന് ​വെ​ടി​ക്കെ​ട്ട്, 11.50ന് ​കൊ​ടി​യി​റ​ക്ക്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ബി. ​ര​ഘു​രാ​ജ്, സെ​ക്ര​ട്ട​റി വി.​സി. റെ​നീ​ഷ് കു​മാ​ർ, ക​മ്മി​റ്റി​യം​ഗം ഇ.​എ​സ്. ര​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.