തണ്ണീർമുക്കം പള്ളിയില്‍ തിരുരക്ത ജപമാല മാസാചരണം
1572022
Tuesday, July 1, 2025 11:42 PM IST
ചേര്‍ത്തല: തണ്ണീർമുക്കം തിരുരക്ത പള്ളിയിൽ 17 വരെ തിരുരക്ത ജപമാല മാസാചരണം നടക്കും. 18ന് തിരുനാൾ കൊടിയേറ്റവും തുടര്‍ന്ന് തിരുരക്ത തിരുനാൾ നവനാൾ ആരംഭിക്കും. 26, 27 തീയതികളിലാണ് പ്രധാന തിരുനാൾ. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10നും വൈകുന്നേരം അഞ്ചിനും തിരുരക്ത ജപമാലയും ദിവ്യബലിയും പ്രത്യേക തിരുരക്ത തിരുക്കർമങ്ങളും നേർച്ചക്കഞ്ഞി വിതരണവും നടക്കും. തിരുരക്ത ജപമാല മാസാചരണത്തിന്റെ ഭാഗമായി 17 വരെ ദിവസങ്ങളിൽ ഇടവകയിലെ കുടുംബങ്ങളെ വിവിധ ഗ്രൂപ്പുകളായി സമർപ്പിച്ച് പ്രത്യേക പ്രാർഥനകളും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. സുരേഷ് മല്പാൻ അറിയിച്ചു.