പച്ചക്കറികൃഷി തുടങ്ങി
1515149
Monday, February 17, 2025 11:52 PM IST
ചേർത്തല: കാർഷിക വികസന ക്ഷേമവകുപ്പ് വിഡിപിഎസ്എച്ച്എം പദ്ധതി പ്രകാരം ചേർത്തല നഗരസഭ കൃഷിഭവന്റെ കീഴിലുള്ള കരപ്പുറം ഹരിത കാർഷിക കർമസേനയുടെ നേതൃത്വത്തിൽ വിവിധ പച്ചക്കറികൃഷി തുടങ്ങി.
ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശോഭാ ജോഷി അധ്യക്ഷത വഹിച്ചു. നഗരസഭ 24-ാം വാർഡിൽ കെ.സി. ചാക്കോ കുന്നുംപുറത്തിന്റെ രണ്ടര ഏക്കർ സ്ഥലത്ത് ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് വിവിധ പച്ചക്കറികൾ, വാഴ, ചേന, ചേമ്പ്, ചീര, ഹൈബ്രീഡ് പപ്പായ എന്നിവയുടെ കൃഷി തുടങ്ങിയത്.
നഗരസഭാ പരിധിയിൽ തരിശുകിടക്കുന്ന 75 സ്ഥലങ്ങളിൽ ചെയ്യുന്ന കൃഷിയുടെ ആദ്യഘട്ടമാണ് തുടങ്ങിയത്. കർഷകൻ വി.എസ്. ബൈജു, കൗൺസിലർമാരായ ബാബു മുള്ളൻചിറ, പുഷ്പകുമാർ, കൃഷി ഫീൽഡ് ഓഫീസർ സിജി ഡേവിഡ്, കെ.സി. ചാക്കോ എന്നിവർ പ്രസംഗിച്ചു.