പൊന്നോണക്കനിവ് നടത്തി
1453402
Sunday, September 15, 2024 12:12 AM IST
ആലപ്പുഴ: ജവഹർ ബാൽ മഞ്ച് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ശിശുക്ഷേമസമിതിയുടെ ജില്ലാ ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികൾക്ക് ഓണക്കോടി നൽകി. പൊന്നോണക്കനിവ് എന്ന പേരിൽ നടത്തിയ പരിപാടി കെ പി സി സി ജനറൽ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്തു.
ജവഹർ ബാൽ മഞ്ച് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ഹാദി അധ്യക്ഷത വഹിച്ചു. ജവഹർ ബാല മഞ്ച് ചീഫ് കോർഡിനേറ്റർ ഹസൻ എം. പൈങ്ങാമഠം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സി.വി.മനോജ് കുമാർ. പി.പി.സാബു, അർച്ചന അമ്പലപ്പുഴ , ശിശുക്ഷേമസമിതി ജില്ല ജോ. സെക്രട്ടറി കെ.നാസർ, പരിചരണ കേന്ദ്രം മാനേജർ മിഥുൻ ഷാ, തൻസിൽ നൗഷാദ്, സമീർ പാലമൂട്, നൂറുദ്ദീൻ കോയ, നീനു എന്നിവർ പ്രസംഗിച്ചു.