പുന്നപ്ര മാർ ഗ്രിഗോറിയോസ് ദശവത്സരാഘോഷങ്ങൾക്കു തുടക്കം
1444643
Tuesday, August 13, 2024 10:33 PM IST
അമ്പലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയോസ് ദശവത്സരാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ദശവത്സരാഘോഷങ്ങൾ ചങ്ങനാശേരി ആർച്ച്ബിഷപ്പും കോളജ് പേട്രനുമായ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.
കോളജ് മാനേജർ റവ.ഡോ. ജയിംസ് പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫാ. സിറിയക് കോട്ടയിൽ, കോളജ് പ്രിൻസിപ്പൽ ഡോ. ജോച്ചൻ ജോസഫ്, ബർസാർ ഫാ. ഏബ്രഹാം കരിപ്പിംങ്ങാംപുറം, ഡോ. ജോസഫ് സാം, ഫാ. അഗസ്റ്റിൻ പൊങ്ങനാംതടം, പി.ജി. സൈറസ്, ഫാ. ടിജോ പതാലിൽ, ഫാ. തോമസ് കാഞ്ഞിരവേലിൽ, അഡ്വ. പ്രദീപ് കൂട്ടാല, സുധർമ ഭുവനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.