കിടങ്ങറ മുട്ടാര്‍ സെന്‍ട്രല്‍ റോഡ് ഗതാഗതയോഗ്യമാക്കണം
1444115
Sunday, August 11, 2024 11:20 PM IST
മുട്ടാര്‍: കിടങ്ങറ മുട്ടാര്‍ സെന്‍ട്രല്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കിടങ്ങറ-മുട്ടാര്‍- ചക്കുളത്തുകാവ് റോഡ് 13 കോടി രൂപ മുടക്കി പണിതെങ്കിലും രണ്ടു ദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ റോഡ് ഗതാഗതയോഗ്യമല്ലാതായി തീരും. മുട്ടാര്‍ സഹൃദയ ജംഗ്ഷന് മുതല്‍ കൈതത്തോടുവരെയുള്ള റോഡും തലവടി നാരകത്ര മുട്ടുജംഗ്ഷനിലെ റോഡും മണ്ണിട്ടുയര്‍ത്തി ഗതാഗതയോഗ്യമാക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലപ്പുഴ ജില്ലാ യുഡിഎഫ് സെക്രട്ടറിയുമായ തോമസുകുട്ടി മാത്യു ചീരംവേലില്‍ ആവശ്യപ്പെട്ടു.
ചെറിയ വെള്ളപ്പൊക്കമുണ്ടായാല്‍പോലും മുട്ടാര്‍ നിവാസികള്‍ക്ക് എസി റോഡിലേക്കോ തിരുവല്ല-അമ്പലപ്പുഴ റോഡിലേക്കോ പോകാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. 13 കോടി രൂപ മുടക്കി പണിത റോഡ് ഏതു കാലാവസ്ഥയിലും ഗതാഗതയോഗ്യമല്ല. എസി റോഡില്‍നിന്നു തിരുവല്ല അമ്പലപ്പുഴ റോഡില്‍ എത്തു വനുള്ള ഏറ്റവും എളുപ്പമുള്ള റോഡാണിത്.
മുട്ടാര്‍ ജനത വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഈ അവസ്ഥയ്ക്കു ശാശ്വത പരിഹാരം വേണമെന്നാവിശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് മുട്ടാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടാര്‍ സെന്‍ട്രല്‍ റോഡില്‍ നടത്തിയ നില്പ്പു സമരം തോമസ്കുട്ടി മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് സി. ജോസഫ് ചിറയില്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഡോളി സ്ക്കറിയ ചീരംവേലില്‍, സ്റ്റീഫന്‍ സി. ജോസഫ് ചിറയില്പ്പറമ്പില്, മാത്യു എം. വര്‍ഗീസ് മുണ്ടയ്ക്കല്‍, ജോര്‍ജ് തോമസ് മണലില്‍, ചാച്ചപ്പന് മാവേലിത്തുരുത്തേല്, മാത്തുകുട്ടി ജോസഫ് പൂയപ്പള്ളില്‍, ജോര്‍ജ് മാത്യം ശ്രാമ്പിക്കല്‍ കട്ടത്തറ, എ.ഡി. അലക്സാണ്ടര്‍ ആറ്റുപുറം, കുഞ്ഞുമോന് ശ്രാമ്പിക്കാന് മണലിപ്പറമ്പില്‍, എം.പി. ആന്റണി മുണ്ടയ്ക്കല്‍ മാത്തുകുട്ടിപറമ്പത്ത്, കുഞ്ഞുമോന് നടുവിലേപ്പറമ്പില്‍, ബേബിച്ചന് പുളിക്കികളം എന്നിവര്‍ പ്രസംഗിച്ചു.