മാങ്കാംകുഴി: വെട്ടിയാർ പള്ളിമുക്ക് -താന്നിക്കുന്ന് റോഡ് തകർന്ന് തരിപ്പണമായതോടെ ഇതുവഴിയുള്ള യാത്ര നാട്ടുകാർക്ക് ദുരിത യാത്രയായി മാറി. ഇപ്പോൾ മഴപെയ്താൽ വെള്ളം നിറഞ്ഞ് കുഴിയും റോഡും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.
തഴക്കര പഞ്ചായത്ത് വാർഡ് പതിമൂന്നിലൂടെ കടന്നുപോകുന്ന റോഡാണിത്. വെട്ടിയാർ, ചുനക്കര ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന റോഡാണിത്. എന്നിട്ടും ടാറിംഗ് ഇളകി മാസങ്ങളായി തകർന്ന് കിടക്കുന്ന റോഡ് പുനർ നിർമിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.