പെന്‍ഷന്‍കാരുടെ സമരത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും: എ .എ. ഷുക്കൂര്‍
1437626
Sunday, July 21, 2024 2:08 AM IST
ആലപ്പുഴ: പെന്ഷന് കൃത്യമായി ലഭിക്കുന്നതിനും 14 വര്‍ഷം പഴക്കമുള്ള പെന്ഷന് പരിഷ്കരണം നടപ്പിലാക്കുന്നതിനും ആവശ്യപ്പെട്ടുകൊണ്ടുള്ള പെന്‍ഷന്‍കാരുടെ സമര നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി എ. എ. ഷുക്കൂര്‍ പറഞ്ഞു. സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചു നടത്തിയ ഓപ്പണ്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യങ്ങള്‍ നേടിയെടുക്കും വരെ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് നടത്തുന്ന സമരങ്ങള്‍ക്ക് തീര്‍ച്ചയായും പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ബോഡി യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു.