തലവടി ചുണ്ടന് നീരണിഞ്ഞു
1436849
Wednesday, July 17, 2024 11:35 PM IST
ആലപ്പുഴ: തലവടി ചുണ്ടന് നീരണിഞ്ഞു. ശില്പി സാബു നാരായണന് ആചാരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് നീരണിയല്‍ ചടങ്ങ് നടന്നത്. മരങ്ങാട്ട് ഇല്ലം ശംബു നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്ടദ്യവ്യ മഹാഗണപതി ഹോമത്തോടെ നീരണിയല്‍ ചടങ്ങ് ആരംഭിച്ചു. തലവടി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ജോണ്‍ പടിപ്പുര പ്രാര്‍ഥനയ്ക്കു നേതൃത്വം നല്കി. തലവടി ഗണപതി ക്ഷേത്രം കടവിലും തിരുപനയനൂര്‍കാവ് ദേവിക്ഷേത്ര കടവിലും യാത്രയയപ്പ് നല്കി.
വള്ളപ്പുരയില്‍ നടന്ന ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജോമോന് ചക്കാലയില്‍ അധ്യക്ഷത വഹിച്ചു. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കൈനകരി യുബിസി ടീം ആണ് ഇത്തവണ തുഴയെറിയുന്നത്. ടീം അംഗങ്ങള്‍ക്ക് പങ്കായം, ഒന്നാം തുഴ, ഇടിയന് എന്നിവ ലീഡിംഗ് ക്യാപ്റ്റന്‍ രാഹുല്‍ പ്രകാശ്, ക്യാപ്റ്റന്‍ പത്മകുമാര്‍ പുത്തന്‍പറമ്പില്‍ എന്നിവര്‍ ടിടിബിസി ക്ലബ് ജനറല്‍ സെക്രട്ടറി റിക്സണ് എടത്തില്‍, വൈസ് പ്രസിഡന്റ് കെ.ആര്. ഗോപകുമാര്‍, ട്രഷറര്‍ അരുണ്‍ പുന്നശേരി എന്നിവരില്‍നിന്നു ഏറ്റുവാങ്ങി.