വീട്ടമ്മ തോട്ടൽ മരിച്ച നിലയിൽ
1417962
Sunday, April 21, 2024 11:22 PM IST
എടത്വ: അപസ്മാരരോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ തോട്ടിൽ മരിച്ച നിലയിൽ. തകഴി പഞ്ചായത്ത് 9-ാം വാർഡ് ചെക്കിടിക്കാട് ഇടവല്യകളം ശശിയുടെ മകൾ സുധാമണി (49) ആണ് തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ചെക്കിടിക്കാട് 900 പാടശേഖര മോട്ടർ തറയ്ക്കു സമീപത്താണ് മൃതദേഹം കണ്ടത്. രാവിലെ 9 മുതൽ വീട്ടിൽനിന്ന് കാണാതായ സുധാമണിയെ തേടിയുള്ള തെരച്ചിലിനിടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സുധാമണിയുടെ ഭർത്താവ് രാജു രാവിലെ പണിക്കുപോയിരുന്നു.
നടുവേദനയെതുടർന്ന് വിശ്രമത്തിലായിരുന്ന മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനു മുൻവശത്തെ ഇടത്തോട്ടിൽനിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ അപസ്മാര ബാധയിൽ വെള്ളത്തിൽ വീണുപോയതാകാമെന്ന് വീട്ടുകാർ പറഞ്ഞു. ഇതിന് മുൻപ് നിരവധി തവണ അപസ്മാര ബാധയെതുടർന് തോട്ടിൽ വീണിട്ടുണ്ട്. എടത്വ പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: അഖില, അനഘ, അർജുൻ.