ആ​ർ​ട്ടി​സ്റ്റ് ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വ​ർ​ത്ത​മാ​ന​ങ്ങ​ൾ; പ്ര​ദ​ർ​ശ​നം ഏഴിന് ​സ​മാ​പി​ക്കും
Sunday, March 3, 2024 5:18 AM IST
മാ​വേ​ലി​ക്ക​ര: അ​ന്ത​രി​ച്ച ചി​ത്ര​കാ​ര​ൻ പ്ര​ഫ.​ ജി.​ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ സ്മ​ര​ണാ​ർ​ഥം രാ​ജാ ര​വി​വ​ർ​മ കോ​ള​ജി​ലെ ആ​ർ​ട്ടി​സ്റ്റ് രാ​മ​വ​ർ​മ രാ​ജ ആ​ർ​ട്ട് ഗ്യാ​ല​റി​യി​ൽ ന​ട​ന്നു​വ​രു​ന്ന "വ​ർ​ത്ത​മാ​ന​ങ്ങ​ൾ" എ​ന്ന ചി​ത്ര​ക​ലാ പ്ര​ദ​ർ​ശ​നം ഏഴിന് ​സ​മാ​പി​ക്കും. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ച​ര​മ​ദി​ന​മാ​യ ഫെ​ബ്രു​വ​രി 17 നാ​ണ് പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ച​ത്.

രേ​ഖാ​ചി​ത്ര​ങ്ങ​ളും പെ​യി​ന്‍റിം​ഗു​ക​ളും അ​ട​ക്കം 50 ഓ​ളം സൃ​ഷ്ടി​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. നി​ര​വ​ധി ചി​ത്ര​ക​ലാ ആ​സ്വാ​ദ​ക​രാ​ണ് പ്ര​ദ​ർ​ശ​നം കാ​ണാ​നാ​യി ഗാ​ല​റി​യി​ൽ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.