യാത്രയയപ്പ് സംഘടിപ്പിച്ച് പോലീസ് അസോസിയേഷൻ
1396217
Thursday, February 29, 2024 1:55 AM IST
അമ്പലപ്പുഴ: കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ സർവിസിൽനിന്നു വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ നെടുമുടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ. സുനിൽകുമാർ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്ഐ സാബു. ആർ, ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സബ് ഇൻസ്പെക്ടർമാരായ ബിജുരാജ്.ആർ, സാബുമോൻ. പി, ദേവരാജ് ടി.പി, സാബു. എ.ജെ, ഡിഎച്ച് ക്യു സീനിയർ സിവിൽ പോലീസ് ഓഫീസർ വേണു.എസ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങ് അഡിഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് സുരേഷ്കുമാർ.എസ്.ടി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ആലപ്പുഴ ഡിവൈഎസ്പി വിജയൻ ടി.ബി മുഖ്യപ്രഭാഷണം നടത്തി. സോസിയേഷൻ ജില്ലാ പ്രസിഡന്റ് ധനേഷ്.കെ.പി അധ്യക്ഷത വഹിച്ചു.