മത്സ്യകൃഷി ഉദ്ഘാടനം
1396214
Thursday, February 29, 2024 1:55 AM IST
ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് എ.എസ്. കനാലില്‍ ആരംഭിക്കുന്ന എംബാങ്ക് മെന്റ് മത്സ്യകൃഷി മന്ത്രി സജി ചെറിയാന് ഇന്നു വൈകുന്നേരം നാലിന്് ഉദ്ഘാടനം ചെയ്യും. പൊതുജലാശയങ്ങളില്‍ വല വളച്ചുകെട്ടിയും പരിസ്ഥിതി സൗഹാര്‍ദ രീതിയില്‍ താത്കാലിക ചിറകള്‍ കെട്ടിയുമാണ് മത്സ്യകൃഷി നടത്തുക. എ.എസ്. കനാലില്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ 21, 22, 23 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഭാഗത്താണ് മത്സ്യക്കൃഷി നടത്തുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എച്ച്. സലിം പദ്ധതി വിശദീകരണം നടത്തും. എ.എം. ആരിഫ് എംപി, പി.പി. ചിത്തരഞ്ജന് എംഎല്‍എ തുടങ്ങിയവര്‍ മുഖ്യതിഥികളാകും.
ആലപ്പുഴ: കുട്ടംപേരൂര്‍ ആറ്റില്‍ വളപ്പ് മത്സ്യകൃഷി പദ്ധതി 2023-24 ഇന്ന് രാവിലെ ഒമ്പതിന് മണ്ണുംമുക്കത്ത് കടവ്, എണ്ണയ്ക്കാട് ഫിഷ് ലാന്‍ഡിംഗ് സെന്ററിനു സമീപം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ തുറന്ന് അതുവഴി അവരുടെ വരുമാനവും ജീവിതനിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് കുട്ടംപേരൂര്‍ ആറ്റില്‍ നടപ്പാക്കുന്നത്.
ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. പുഷ്പലത മധു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയാകും. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം മുഖ്യപ്രഭാഷണം നടത്തും.