അമ്പലപ്പുഴ: ജീവനക്കാർ കൗണ്ടർ അടച്ച് കൂട്ടത്തോടെ ഉച്ചഭക്ഷണത്തിനായി പോയി. രോഗികൾ ദുരിതത്തിലായി.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആർഎസ്ബിവൈ കൗണ്ടർ അടച്ചാണ് ജീവനക്കാർ കൂട്ടമായി പോയത്. ഇവിടെ ആകെ നാലു ജീവനക്കാരാണുള്ളത്.
സാധാരണ ഉച്ചഭക്ഷണ സമയത്ത് ഒരു ജീവനക്കാരനെങ്കിലും കൗണ്ടറിൽ കാണാറുള്ളതാണ്. എന്നാൽ, ഇന്നലെ ജീവനക്കാരെല്ലാവരും ഒരുമിച്ചു പോയതോടെ കാർഡ് പതിപ്പിക്കാനായെത്തിയ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. പിന്നീട് മണിക്കൂറുകൾക്കു ശേഷം ജീവനക്കാരെത്തിയ ശേഷമാണ് കൗണ്ടർ പ്രവർത്തനമാരംഭിച്ചത്.