കോൽക്കളി മാറി പദ്യംചൊല്ലൽ വന്നു
1374247
Wednesday, November 29, 2023 12:22 AM IST
ഇന്നും നാളെയും വേദി 4ൽ നടക്കേണ്ട ഒപ്പന, വട്ടപ്പാട്ട്, കോൽക്കളി, അറബനമുട്ട്, ദഫ്മുട്ട് എന്നീ മത്സരങ്ങൾ വേദി 11ലേക്കു മാറ്റി.
വേദി 11ൽ നടക്കേണ്ട പ്രസംഗം, ഇംഗ്ലീഷ്, പദ്യംചൊല്ലൽ, ഇംഗ്ലീഷ് അക്ഷരശ്ലോകം, കാവ്യകേളി എന്നീ മത്സരങ്ങൾ വേദി 4 ലേക്കു മാറ്റി. വേദി രണ്ടില്‍ നടക്കേണ്ട മോഹിനിയാട്ടം, നാടോടി നൃത്തം മത്സരങ്ങള്‍ വേദി മൂന്നിലേക്കും വേദി മൂന്നില്‍ നടക്കേണ്ട നാടകം (എച്ച്എസ്) വേദി രണ്ടിലേക്കും മാറ്റി ക്രമീകരിച്ചു.
വലിയ വിലയെങ്കിലും അപ്പീലിന് ആവശ്യക്കാർ ഏറെ
ചേര്‍ത്തല: നിസാരമല്ല, റവന്യു ജില്ലാ കലോത്സവ മത്സരങ്ങളില്‍ അപ്പീലു കൊടുക്കുകയെന്നത്. ഒരു അപ്പീലിന് ചെല്ലണമെങ്കില്‍ രൂപാ രണ്ടായിരം ആദ്യം കൊടുക്കേണ്ടിവരും. എങ്കിലെന്താ അപ്പീലിന് ഒരു കുറവും ഇല്ല.
രണ്ടാം ദിനം പിന്നിടുമ്പോള്‍ അപ്പീലുകളുടെ എണ്ണം ഇരുപതായി. ആദ്യദിനം ഒമ്പതെണ്ണമാണ് ലഭിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ മത്സരങ്ങള്‍ കടുക്കുന്തോറും അപ്പീലുകളുടെ എണ്ണവും കൂടും. രചനാമത്സരം, കാര്‍ട്ടൂണ്‍, ഉപന്യാസം-ഹിന്ദി, മലയാളം, പദ്യപാരായണം-തമിഴ്, കന്നഡ, ഉറുദു, ഖുറാന് എന്നീ വിഭാഗങ്ങളിലാണ് കുടുതലും അപ്പീലുകള്‍ വന്നിരിക്കുന്നത്.
അപ്പീലുമായെത്തി കപ്പും കൊണ്ടുപോയി
ചേര്‍ത്തല: അപ്പീലുമായി മത്സരത്തിനെത്തി കപ്പും കൊണ്ടുപോയ സംഭവവും കലോത്സവനഗരിയില്‍ ചര്‍ച്ചയായി. യുപി വിഭാഗം കന്നട പദ്യം ചൊല്ലല്‍ മത്സരത്തിനെത്തിയ താമരക്കുളം വിവിഎച്ച്എസ്എസിലെ കെ.ആര്. ദുര്‍ഗയാണ് ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയത്. കായംകുളം ഉപജില്ലാ മത്സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ദുര്‍ഗ. തുടര്‍ച്ചയായി രണ്ടാം തവണയാണ് റവന്യു ജില്ലാ മത്സരത്തില്‍ ദുര്‍ഗ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.
കലയ്ക്ക് കൈസഹായം
ചേര്‍ത്തല: മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഹരിതകർമസേനയാണ് പ്ലാസ്റ്റിക് ശുചീകരണത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. വാർഡുകളിൽ 100 ശതമാനം ശുചീകരണ പ്രവർത്തനം പൂർത്തിയാക്കിയ പതിനഞ്ചോളം ഹരിത കർമസേനാ അംഗങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. തികച്ചും സൗജന്യമായാണ് ഇവർ സേവനം ചെയ്യുന്നത്.