വില്പനയ്ക്ക് സൂക്ഷിച്ച മദ്യവുമായി പിടിയില്‍
1340001
Tuesday, October 3, 2023 11:51 PM IST
അമ്പലപ്പുഴ: വില്പനയ്ക്ക് സൂക്ഷിച്ച മദ്യവുമായി വയോധികനെ പുന്നപ്ര പോലീസ് പിടികൂടി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മച്ചുങ്കല്‍ ബെന്നി (ഫ്രാന്‍സിസ് സൈറസ് -56) യാണ് 4.5 ലിറ്റര്‍ മദ്യവുമായി പിടിയിലായത്.
മദ്യവില്പ്പനശാലകളില്നിന്നു മദ്യം വാങ്ങി കൂടിയ വിലക്ക് വില്‍പ്പന നടത്തിവന്ന ഇയാള്‍ രണ്ടുദിവസത്തെ അവധി കണക്കാക്കി മദ്യം ശേഖരിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുചക്രവാഹനത്തില്നിന്നു ഞായറാഴ്ച വൈകിട്ടോടെ മദ്യം പിടികൂടിയത്. പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു.