ക​ട​ൽ സു​ര​ക്ഷ: പ​രി​ശീ​ല​ന പ​രി​പാ​ടി
Thursday, September 28, 2023 10:29 PM IST
ആ​ല​പ്പു​ഴ: തീ​ര​ക്കട​ലി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ല​പ്പു​ഴ രൂ​പ​ത​യും തി​രു​വ​ന​ന്ത​പു​രം ബോ​ണ്ട് സ​ഫാ​രി ക​മ്പ​നിയും സം​യു​ക്ത​മാ​യി നടത്തിയ സു​ര​ക്ഷാ പ​രി​പാ​ടി​യുടെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി​ മേ​ധാ​വി​യു​മാ​യ ആ​ശ സി. ​ഏ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു. ബോ​ണ്ട് സ​ഫാ​രി​യു​ടെ സ്ക്യൂ​ബാ ഡൈ​വിം​ഗ് ടീ​മി​നെ ആ​ല​പ്പു​ഴ അ​സാ​പ് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് പാ​ർ​ക്കി​ൽ സ്ഥി​ര​മാ​യി വി​ന്യ​സി​ച്ചു.

മത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സു​ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജയിം​സ് ആ​ന​ാപറ​മ്പി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രൂ​പ​ത പി​ആ​ർ​ഒ ഫാ. ​സേ​വ്യ​ർ കു​ടി​യാ​ംശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​മ്മാ​നു​വേ​ൽ, സ്വ​ത​ന്ത്ര മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ൺ പൊ​ള്ള​യി​ൽ, ആ​ല​പ്പു​ഴ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബെ​ന്നി ബി​ല്യം, അ​മ്പ​ല​പ്പു​ഴ ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ പി.​എ​സ്. സൈ​റ​സ്, അ​സാ​പ് പ്രോ​ഗ്രാം മാ​നേ​ജ​ർ ക​വി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ ഇ​മ്മാ​നു​വേ​ൽ നി​ർ​ദേശി​ച്ചു. കു​ട്ടി​ക​ളെ നീ​ന്ത​ൽ പ​ഠി​പ്പി​ക്കാ​ൻ നേ​തൃ​ത്വം കൊ​ടു​ക്കാ​ൻ റോ​യി പി. ​തി​യോ​ച്ച​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.