എടത്വ: സെന്റ് അലോഷ്യസ് കോളജില്‍ മെറിറ്റ് ഡേ നടന്നു. റിട്ട. ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. 2022-23 അക്കാദമിക വര്‍ഷത്തില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ ആദരിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു.
എംജി യൂണിവേഴ്സിറ്റി പരീക്ഷകളില്‍ റാങ്ക്, എ പ്ലസ്, എ ഗ്രേഡ് നേടിയവര്‍, നോര്‍വേ ഏജന്‍സി വിമന്‍ ഇന്‍ അക്വാകള്‍ച്ചര്‍ സ്കോളര്‍ഷിപ് കരസ്ഥമാക്കിയ അനഘ രാജു, ചീഫ് മിനിസ്റ്റര്‍ സ്കോളര്‍ഷിപ്പ് നേടിയ ജാസ്മിന് ജയിംസ് എന്നിവരെ ആദരിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍, വൈസ് പ്രിന്‍സിപ്പല്‍ ജോജി ജോസഫ്, ബര്‍സാര്‍ ഫാ. ടിജോമോന്‍ പി. ഐസക്, ഡോ. നീതു മേരി ടോമി, അഖില്‍ പി. അജി എന്നിവര്‍ പ്രസംഗിച്ചു.