ആനി മാമ്പള്ളി മിസിസ് കേരള 2023
1337846
Saturday, September 23, 2023 11:34 PM IST
ആലപ്പുഴ: എസ്പാനിയോ ഇവന്റ്സ് സംഘടിപ്പിക്കുന്ന അഞ്ചാമത് എഡിഷൻ മിസിസ് കേരള 2023 മത്സരത്തിൽ കൊച്ചി സ്വദേശി ആനി മാമ്പള്ളി വിജയിയായി. ഫസ്റ്റ് റണ്ണർ അപ്പായി ജിക്കി തോമസ് കോട്ടയവും സെക്കന്‍ഡ് റണ്ണർ അപ്പായി ഡോ. ജസ്ന ചന്ദ്രൻ കാസർഗോഡും തെരഞ്ഞെടുക്കപ്പെട്ടു.
തേഡ് റണ്ണർ അപ്പ് നമിത സത്യൻ കൊച്ചിയാണ്. ആലപ്പുഴ കാംലോട്ട് ഹോട്ടലിൽ നടന്ന സൗന്ദര്യ മത്സരത്തിൽ വിവാഹിതരായ 27 മലയാളി സ്ത്രീകളാണ് അവസാന റൗണ്ടിൽ റാംപിലെത്തിയത്.
മൂവായിരത്തോളം അപേക്ഷകളില്നിന്നുമാണ് അവസാന റൗണ്ട് മത്സരാർഥികളെ തെരഞ്ഞെടുത്തത്.
ചലച്ചിത്ര താരങ്ങളായ ശ്വേത മേനോൻ, വിനു മോഹൻ, റിമ, മുൻ എംഎൽഎ ശോഭന ജോർജ്, സജ്ന സലീം എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
എസ്പാനിയോ ഇവന്റ്സ് ചെയർമാൻ എ.ടി. അൻവർ, കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മത്സരം.
ആദ്യ റൗണ്ട് കൈത്തറി സാരികള്‍ക്കായി മാറ്റിവച്ചതാണ് മത്സരത്തിലെ പ്രധാന ആകര്‍ഷണം.
പരസ്യ ഏജന്‍സിയായ ബ്ലാക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സാണ് മാര്‍ക്കറ്റിംഗും പ്രമോഷനും നിര്‍വഹിച്ചത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണ് മിസിസ് കേരള 2023ന്റെ ടൈറ്റില്‍ സ്പോണ്സര്.