കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ​നം: ബാ​ല​മി​ത്ര 2.0യ്ക്കു ​തു​ട​ക്കം
Thursday, September 21, 2023 11:19 PM IST
ആ​ല​പ്പു​ഴ: കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രണ്ടുമു​ത​ല്‍ 18 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ല്‍ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തു​ന്ന​തി​നാ​യി ന​വം​ബ​ര്‍ 30വ​രെ ജി​ല്ല​യി​ല്‍ ബാ​ല​മി​ത്ര 2.0 കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്നു.

കാ​മ്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഗ​വ​. മു​ഹ​മ്മ​ദ​ന്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​മു​ന വ​ര്‍​ഗീ​സ് നി​ര്‍​വ​ഹി​ച്ചു. കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ​നരം​ഗ​ത്ത് സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നാ​ണ് ബാ​ല​മി​ത്ര എ​ന്ന പേ​രി​ല്‍ കു​ട്ടി​ക​ളി​ല്‍ കു​ഷ്ഠ​രോ​ഗ നി​ര്‍​ണ​യം ന​ട​ത്തു​ന്ന​ത്.

ക്ര​ഷു​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളും സ്‌​കൂ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന. കു​ട്ടി​ക​ളി​ലെ കു​ഷ്ഠ​രോ​ഗ​ബാ​ധ പ്രാ​രം​ഭ​ത്തി​ലെ ക​ണ്ടു​പി​ടി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക, കു​ഷ്ഠ​രോ​ഗം മൂ​ലം വൈ​ക​ല്യം സം​ഭ​വി​ക്കു​ന്ന​ത് ത​ട​യു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം. ച​ട​ങ്ങി​ല്‍ വ​നി​ത ശി​ശു ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​കെ. ദീ​പ്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ബാ​ല​മി​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ പ്ര​കാ​ശ​നം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ജ്യോ​തി പ്ര​കാ​ശും ബാ​ല​മി​ത്ര ചി​ത്ര ക​ഥ​യു​ടെ പ്ര​കാ​ശ​നം ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ.​ പാ​ര്‍​വ​തി​യും നി​ര്‍​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ജെ​സിമോ​ള്‍ ബെ​ന​ഡി​ക്ട്, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ അ​നു വ​ര്‍​ഗീ​സ്, കെ.​കെ. ജ​സ്റ്റി​ന്‍, അ​സി​സ്റ്റ​ന്‍റ് ലെ​പ്ര​സി ഓ​ഫീ​സ​ര്‍ റ​ഫീ​ക്, സ്‌​കൂ​ള്‍ എ​ച്ച്എം പി.​ഡി. ജോ​ഷി, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ നി​സാം വ​ലി​യ​കു​ളം, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ജ​യ പ്ര​സാ​ദ്, ഐ.​ ചി​ത്ര എ​ന്നി​വ​ര്‍ പ്രസംഗിച്ചു.