ആലപ്പുഴയിൽ ബീച്ച് റൺ 28ന്
1337081
Thursday, September 21, 2023 12:15 AM IST
ആലപ്പുഴ: ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി 28ന് ആലപ്പുഴയിൽ ബീച്ച് റൺ നടത്തും. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള, മൃഗസംരക്ഷണവകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. രണ്ട്, അഞ്ച്, 10 കിലോമീറ്റർ വിഭാഗങ്ങളിലാണ് റൺ. 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
പഞ്ചായത്ത് തലത്തിൽ സ്കൂൾ കുട്ടികൾക്കായി ബോധവത്കരണ ക്ലാസുകൾ, പ്രതിജ്ഞ, ഡോക്ടർമാർക്കുള്ള പരിശീലനം എന്നിവയുമുണ്ടാകും. അരുമമൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്, ലൈസൻസിംഗ് എന്നിവയുടെ ആവശ്യകത പൊതുജനങ്ങളെ അറിയിക്കുന്നതിന് റണ്ണിൽ അരുമ മൃഗങ്ങളെയും പങ്കെടുപ്പിക്കും. ലൈസൻസുള്ള മൃഗങ്ങളെ ജഡ്ജിംഗ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് അനുവദിക്കുക. അരുമമൃഗങ്ങളുമായി പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ ഫിസില്ല.