ബീയാർ പ്രസാദ് അനുസ്മരണവും പുരസ്കാരദാനവും
1301677
Sunday, June 11, 2023 2:19 AM IST
മങ്കൊമ്പ്: ബീയാർ പ്രസാദ് സൗഹൃദ കൂട്ടായ്മ, കുട്ടനാട് തനിമ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബീയാർ പ്രസാദ് അനുസ്മരണവും സമഗ്ര സംഭാവന പുരസ്കാര വിതരണവും നടന്നു. ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്തു. കുട്ടനാട് തനിമ ചെയർമാൻ ഡോ. തോമസ് പനക്കളം അധ്യക്ഷത വഹിച്ചു. കാവാലം ശ്രീകുമാർ, ചലച്ചിത്ര താരം പ്രമോദ് വെളിയനാട്, ഡോ. നെടുമുടി ഹരികുമാർ, ജില്ലാ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, തനിമ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, സ്വാഗത സംഘം കൺവീനർ വി.ആർ. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മരണാന്തര ബഹുമതിയായി ബിയാർ പ്രസാദിന്റെ ഭാര്യ വിധു പ്രസാദ് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപ, പ്രശസ്തി പത്രം, ശിൽപ്പം എന്നിവയടങ്ങുന്നതാണ് പുരസ്കാരം. ആർ. ദേവനാരായണൻ പ്രശസ്തി പത്രം വായിച്ചു. ബിയാർ പ്രസാദിന്റെ സ്മൃതിയിടത്തിൽ പുഷ്പാപാർച്ചന നടത്തിയതോടെ പരിപാടികൾക്കു തുടക്കമായി.