രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
1301674
Sunday, June 11, 2023 2:19 AM IST
ആലപ്പുഴ: ലോക രക്തദാന ദിനത്തിനു മുന്നോടിയായി ആലപ്പുഴ കിൻഡർ വിമൻസ് ആൻഡ് ചിൽഡ്രൻസ് ക്ലിനിക് ആലപ്പുഴ പ്രസ് ക്ലബ്ബുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി ടി.കെ. അനിൽകുമാർ മുഖ്യാതിഥിയായി.
ഐഎംഎ എറണാകുളം ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കിൻഡർ ഹോസ്പിറ്റൽ യൂണിറ്റ് ഹെഡ് ആന്റോ ട്വിങ്കിൽ, ഐഎംഎ എറണാകുളം ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. സലിം എന്നിവർ പങ്കെടുത്തു.