ഹരിപ്പാട്: പലചരക്കു കടയിൽ മോഷണം. സാധനം വാങ്ങിക്കാനെത്തിയ യുവാവ് മേശയിൽനിന്നു പതിനായിരം രൂപ കവർന്നു. കഴിഞ്ഞദിവസം വൈകുന്നേരം കിഴക്കേമുട്ടം കൊച്ചുവീട്ടിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഉസ്മാൻ കുട്ടിയുടെ പലചരക്കു കടയിലാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ യുവാവ് ഹെൽമറ്റ് ധരിച്ചാണ് കടയിൽ സാധനം വാങ്ങിക്കാൻ കയറിയത്. കരിയിലകുളങ്ങര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
നെല്ലുവില
നൽകണം
മങ്കൊമ്പ്: നെല്ലുവില അടിയന്തരമായി നൽകണമെന്ന് കർഷക കോൺഗ്രസ് രാമങ്കരി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നെല്ലുവില മൂന്നു ദിവസത്തിനകം നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടും കനറാ ബാങ്ക് മാത്രമാണ് പിആർഎസ് വായ്പയായി വില നൽകുന്നത്. മറ്റ് ബാങ്കുകളിൽ പിആർഎസ് എഴുതിയിരിക്കുന്ന കർഷകർ ബാങ്കുകളിൽ ചെല്ലുമ്പോൾ ഒരറിയിപ്പും വന്നിട്ടില്ല എന്നമറുപടിയാണ് കിട്ടുന്നതെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി സിബി ജോസഫ് മൂലംകുന്നം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജ്കുട്ടി പുറവടിക്കളം അധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി കഞ്ഞിക്കര, ആന്റണി പുറവടി, ജോർജ്കുട്ടി ചേന്നാട്ടുശേരി, ജോർജുകുട്ടി ചൂളയിൽ, കെ.സി ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു.