പൂങ്കാവ് പള്ളിയിൽ വിശുദ്ധവാരാചരണം ഇന്നു തുടങ്ങും
1283231
Saturday, April 1, 2023 10:54 PM IST
ആലപ്പുഴ: തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ വിശുദ്ധവാരത്തിന് ഇന്നു തുടക്കം. രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ്. പൂങ്കാവ് സെന്റ് ആന്റണീസ് ചാപ്പലിൽനിന്ന് പ്രദക്ഷിണമായി പള്ളിയിലേക്ക് എത്തും. ദിവ്യബലി: ഫാ. ബെന്നി തോപ്പിൻപറമ്പിൽ. ഡോ. ജോസി കണ്ടനാട്ടുതറ, ഫാ. ജിബിൻ കരിമ്പുറത്ത്, ഫാ. ബെനസ്റ്റ് ചക്കാലയ്ക്കൽ, ഡീക്കൻ അരുൺ, ബ്രദർ ജോബിൻ തുടങ്ങിയവർ സഹകാർമികത്വം വഹിക്കും. വചനസന്ദേശം: ഫാ. റെജി കിഴക്കേവീട്ടിൽ പിഎംഐ. വൈകുന്നേരം അഞ്ചിന് ചെട്ടിക്കാട് കടപ്പുറത്തു നിന്ന് പൂങ്കാവ് പള്ളിയിലേക്ക് പരിഹാര പ്രദക്ഷിണം. തുടർന്ന് രൂപത മെത്രാൻ ഡോ. ജയിംസ് ആനാപറമ്പിൽ സമാപന സന്ദേശം നൽകും.
മൂന്നു മുതൽ അഞ്ച് വരെ രാവിലെ 6 ന് ദിവ്യബലി. കുരിശിന്റെ വഴി, 7 ന് ദിവ്യബലി. വൈകുന്നേരം 6.30ന് ദിവ്യബലി തുടർന്ന് ഗ്രോട്ടോയിൽ കുരിശിന്റെ വഴി. ആറിന് പെസഹ വ്യാഴാഴ്ച- പ്രസിദ്ധമായ ദീപക്കാഴ്ച നടക്കും. എല്ലാ ദിവസവും കല്ലറ ദേവാലയത്തിലെ കർത്താവിന്റെ അദ്ഭുത പീഡാനുഭവ തിരുസ്വരൂപം ദർശിക്കുന്നതിനും നേർച്ച കാഴ്ചകൾ അർപ്പിക്കുന്നതിനും ക്രമീകരണം ചെയ്തിട്ടുണ്ട്. 1000 പേർ അടങ്ങുന്ന വാളന്റിയേഴ്സിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും സേവനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വികാരി ഡോ. ജോസി കണ്ടനാട്ടുതറ അറിയിച്ചു.