ആ​ല​പ്പു​ഴ: ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ കൗ​ണ്‍​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക ഏ​പ്രി​ല്‍ മൂ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.
ജി​ല്ലാ കൗ​ണ്‍​സി​ലി​ലെ ആ​ജീ​വ​നാ​ന്ത അം​ഗ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ തെര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നാ​വൂ. ഒ​രു ആ​ജീ​വ​നാ​ന്ത അം​ഗം ഒ​രു സ്ഥാ​ന​ത്തേ​ക്ക് മാ​ത്ര​മേ മ​ത്സ​രി​ക്കാ​വൂ. നാ​മ​നി​ര്‍​ദേ​ശം ചെ​യ്യു​ന്ന ആ​ളും പി​ന്താ​ങ്ങു​ന്ന ആ​ളും ലൈ​ഫ് മെ​മ്പ​ര്‍ ആ​യി​രി​ക്ക​ണം. നോ​മി​നേ​ഷ​നു​ക​ള്‍ സ്ഥാ​നാ​ര്‍​ഥി​യോ നാ​മ​നി​ര്‍​ദേ​ശ​ക​നോ പി​ന്താ​ങ്ങു​ന്ന ആ​ളോ 10ന് ​വൈ​കു​ന്നേ​രം 4.30 വ​രെ വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സി​ല്‍ നേ​രി​ട്ടോ ശി​ശു പ​രി​പാ​ല​ന കേ​ന്ദ്രം, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡ്, ആ​ല​പ്പു​ഴ എ​ന്ന വി​ലാ​സ​ത്തി​ല്‍ ര​ജി​സ്റ്റേ​ര്‍​ഡാ​യി ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലോ ന​ല്‍​ക​ണം. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സി​ല്‍നി​ന്നും ഏ​പ്രി​ല്‍ നാ​ലു മു​ത​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.
നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന 11ന് ​രാ​വി​ലെ 11ന് വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സി​ല്‍ ന​ട​ക്കും. അ​ന്തി​മ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ഏ​പ്രി​ല്‍ 12ന് ​വൈ​കി​ട്ട് അ​ഞ്ചിന് പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​രോ സ്ഥാ​ന​ത്തേ​ക്കും ല​ഭി​ച്ചി​ട്ടു​ള്ള അ​ന്തി​മ സ്ഥാ​നാ​ര്‍​ഥിപ്പ​ട്ടി​ക​യി​ലെ നോ​മി​നേ​ഷ​നു​ക​ളു​ടെ എ​ണ്ണം തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ആ​ണെ​ങ്കി​ല്‍ 26ന് ​രാ​വി​ലെ 10 മു​ത​ല്‍ മൂ​ന്നുവ​രെ ശി​ശു പ​രി​പാ​ല​ന കേ​ന്ദ്രം ഓ​ഫീ​സി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ക്കും. വോ​ട്ടെ​ടു​പ്പ് ആ​വ​ശ്യ​മാ​യി വ​രു​ന്നി​ല്ലെ​ങ്കി​ല്‍ 26ന് ​രാ​വി​ലെ 11ന് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.