അപകടത്തിപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1282632
Thursday, March 30, 2023 10:50 PM IST
മാന്നാർ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഇലഞ്ഞിമേൽ കാടൻമാവ് രമ്യാ ഭവനത്തിൽ രാമചന്ദ്രൻപിള്ള(63)യാണ് മരിച്ചത്. കഴിഞ്ഞ 20ന് പുലിയൂർ കുളിക്കാംപാലം ജംഗ്ഷനിൽ സൈക്കിളിൽ യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. ഇയാൾ സഞ്ചരിച്ച സൈക്കിളിൽ എതിരെ വന്ന കാറിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുമതിയമ്മ.മക്കൾ: രമ്യ, സൂര്യ. മരുമക്കൾ: രാജേഷ്, ശ്രീജിത്ത്.
സ്കൂള്‍ വാര്‍ഷികാഘോഷം
എടത്വ: നീരേറ്റുപുറം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കൻഡറി സ്കൂളിന്റെ 41-ാം വാര്‍ഷികം ആഘോഷിച്ചു. സംഗീത സംവിധായകന് ജെറി അമല്‍ദേവ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ബോര്‍ഡ് പ്രസിഡന്റ് റവ. സുനില്‍ മാത്യു അധ്യക്ഷത വഹിച്ചു. മാഗസിന് പ്രകാശനം ബോര്‍ഡ് ട്രസ്റ്റി എസ്.എ. ഉമ്മനും മൊമന്റോ വിതരണം സി.ജെ. മാത്യുവും നിര്‍വഹിച്ചു. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത്, പ്രിന്‍സിപ്പൽ ലത ആര്. നായര്‍, പ്രധാനാധ്യാപിക സുഷ ചെറിയാന്, റൂബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.