ആലപ്പഴ: ഏപ്രില് 25 മുതല് 29വരെ ഹരിപ്പാട് ബ്ലോക്കില് നടക്കുന്ന കൃഷി ദര്ശന് പരിപാടിയിലേക്ക് പൊതുജനങ്ങള്ക്ക് പദ്ധതിനിര്ദേശം അറിയിക്കാം. കാര്ഷിക മേഖലയില് നടപ്പാക്കാന് പറ്റിയ നൂതന ആശങ്ങള് ഉള്ളവരില്നിന്നാണ് പദ്ധതി നിര്ദേശം ക്ഷണിച്ചത്. താത്പര്യമുള്ള കര്ഷകര്/ യുവാക്കള് ബന്ധപ്പെട്ട കൃഷി ഭവനുമായി ചേര്ന്ന് വിവര ശേഖരണ ഫോറം പൂരിപ്പിച്ച് ഏപ്രില് 10നകം ഓണ്ലൈനായി നല്കണം. തെരഞ്ഞെടുക്കപ്പെടുന്ന പദ്ധതികള്ക്ക് 17,18,19 തീയതികളില് നടക്കുന്ന പ്രോജക്ട് ക്ലിനിക്കില് വിശദമായ പദ്ധതി രൂപരേഖ തയാറാക്കാന് കൃഷിവകുപ്പ് സഹായിക്കും.