ഓർമിക്കാൻ/അറിയിപ്പുകൾ
1282105
Wednesday, March 29, 2023 10:29 PM IST
വൈദ്യുതി മുടങ്ങും
ആലപ്പുഴ: ടൗൺ സെക്ഷനിലെ ഷൈനി, പങ്കജ്, ആറാട്ടുവഴി ചർച്ച്, ആറാട്ടുവഴി ജംഗ്ഷൻ, ജമാലുദ്ധീൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ: നോർത്ത് സെക്ഷന്റെ കീഴിൽവരുന്ന വാരിയത്ത്, വാരിയത്ത് വെസ്റ്റ്, ചാത്തനാട് കോളനി, കായലോരം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്നു 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ: പുന്നപ്ര സെക്ഷന്റെ പരിധിയിൽ നർബോന, ന്യൂ വിയാനി, സ്നേഹഭവൻ എന്നീ ട്രാൻസ്ഫോര്‍മറുകളുടെ പരിധിയിൽ ഇന്നു രാവിലെ 8 നും 5 നും ഇടയിൽ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ ശ്രീകുമാർ, പുന്തല ഈസ്റ്റ് എന്നീ സ്ഥലങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.മണ്ണഞ്ചേരി: മുഹമ്മ വൈദ്യുതി സെക്ഷനിലെ പൊന്നാട്-ഗുരുദേവ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയില്‍ ഉള്‍നാടന്‍ ജലാശയങ്ങളില്‍ അനധികൃത മത്സ്യബന്ധനം തടയുന്നതിനായി ഫിഷറീസ് വകുപ്പിന് കായല്‍ പട്രോളിംഗ് നടത്തുന്നതിന് ബോട്ടുകള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2024 മാര്‍ച്ച് വരെയാണ് ബോട്ടുകള്‍ ആവശ്യം. ഏപ്രില്‍ മൂന്നിന് വൈകിട്ട് മൂന്നു വരെ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0477 2251103.
അംഗത്വം പുതുക്കാം
ആലപ്പുഴ: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ജില്ലാ ക്ഷേമനിധി ഓഫീസില്‍ എത്തി അംഗത്വം പുതുക്കാം. ഫോണ്‍: 0477 2254204.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ: പള്ളിപ്പാട് ഗവ. ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ ജൂണിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എംബിഎ/ബിബിഎയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സില്‍ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിജിറ്റി സ്ഥാപനത്തില്‍നിന്നും ടിഒടി കോഴ്സില്‍ ബിരുദം/ഡിപ്ലോമയാണ് യോഗ്യത.
ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും വേണം. യോഗ്യതയുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖയുടെ അസലും പകര്‍പ്പും സഹിതം ഏപ്രില്‍ ഒന്നിന് രാവിലെ 10.30ന് പള്ളിപ്പാട് ഐറ്റിഐ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 0479 2406072.
രജിസ്ട്രേഷനുള്ള സമയ പരിധി നീട്ടി
ആലപ്പുഴ: സാക്ഷരത മിഷന് വഴി പൊതുവിദ്യാഭ്യാസവകുപ്പ് നടത്തുന്ന നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കൻഡറി എന്നീ വിഭാഗങ്ങളിലുള്ള തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന് നടത്താനുള്ള സമയ പരിധി ഏപ്രില്‍ 10 വരെ നീട്ടി.
അപേക്ഷ ഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 1950 രൂപയും ഹയര്‍ സെക്കൻഡറി തുല്യതയ്ക്ക് അപേക്ഷ ഫീസും രജിസ്ട്രേഷന് ഫീസും കോഴ്സ് ഫീസുമുള്‍പ്പെടെ 2600 രൂപയുമാണ്.
40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവരും ഫീസ് അടയ്ക്കേണ്ട. ട്രാന്‍സ്ജെന്‍ഡര്‍ പഠിതാക്കള്‍ക്കും രജിസ്ട്രേഷന് ഫീസും കോഴ്സ് ഫീസും നല്‍കേണ്ട.
വിശദ വിവരങ്ങള്‍ക്ക് http://www.literacymiss ionkerala.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോണ്‍: 0477 2252095, 7025821315, 9947528616.
കുടിവെള്ള വിതരണം മുടങ്ങും
തുറവൂർ: പ്രധാന പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും അരൂർ, എഴുപുന്ന, തുറവൂർ, കോടംതുരുത്ത്, കുത്തിയതോട്, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ പഞ്ചായത്തുകളിൽ ജല വിതരണം പൂർണമായും മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.