രിശോധനകളും സൗജന്യ മരുന്നുവിതരണവും നടത്തി. യുവജന കമ്മീഷൻ തൊഴിൽമേള സംഘടിപ്പിച്ചു
1281304
Sunday, March 26, 2023 10:26 PM IST
ആലപ്പുഴ: അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷൻ മാന്നാർ നായർസമാജം ഹയർസെക്കൻഡറി സ്കൂളിൽ തൊഴിൽ മേള കരിയർ എക്സ്പോ 23 സംഘടിപ്പിച്ചു. യുവജനകാര്യ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം അധ്യക്ഷത വഹിച്ചു. എഴുപതിലധികം കമ്പനികൾ പങ്കെടുത്ത എക്സ്പോയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ അവതരിപ്പിച്ചു. യുവജന കമ്മീഷൻ ഈ മാസം സംഘടിപ്പിക്കുന്ന മൂന്നാമത്ത തൊഴിൽ മേളയാണിത്.
യുവജന കമ്മിഷൻ അംഗങ്ങളായ അഡ്വ. ആർ. രാഹുൽ, പി.എ. സമദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ്, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, ജില്ലാ പഞ്ചായത്തംഗം വത്സല, മാന്നാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. കെ. പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്. അമ്പിളി, നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി. മനോജ്, യുവജനക്ഷേമ ബോർഡ് ജില്ലാ കോ- ഓർഡിനേറ്റർ ജയിംസ് ശാമുവൽ, അവളിടം ജില്ലാ കോ-ഓർഡിനേറ്റർ രമ്യാ രമണൻ, ഗ്രീൻ യൂത്ത് കോ-ഓർഡിനേറ്റർ എ.ആർ. കണ്ണൻ, യുവജന കമ്മീഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. ശ്യാം കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.