അവധിക്കാല പരിശീലനം
1280273
Thursday, March 23, 2023 10:59 PM IST
ആലപ്പുഴ: തിരുവാമ്പാടി എച്ച്എസ് എസിന്റെ ആഭിമുഖ്യത്തിൽ 6 മുതൽ 16 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി അവധിക്കാല പരിശീലനം നടത്തും. ബാസ്കറ്റ് ബോൾ, വോളിബോൾ, ചെസ്, സമ്മർ കോച്ചിംഗ് ക്ലാസുകൾ ഏപ്രിൽ രണ്ടു മുതൽ ആരംഭിക്കും. താത്പര്യമുള്ളവർ രാവിലെ 8.30ന് രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ: 9048538399, 9400473471.
യാത്രയയപ്പ് നൽകി
മാന്നാർ: മുപ്പത്തിമൂന്നു വർഷത്തെ സേവനത്തിനു ശേഷം സർവീസിൽനിന്നും വിരമിക്കുന്ന വലിയകുളങ്ങര ചെങ്കിലാത്ത് ഗവ. എൽപി സ്കൂൾ പ്രഥമാധ്യാപിക കെ.എം. അനിമോൾക്ക് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും സ്കൂൾ സപ്പോർട്ടിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ യാത്രയപ്പ് നൽകി. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർപേഴ്സൺ സ്വപ്ന അശോക് അധ്യക്ഷത വഹിച്ചു