സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളി​ൽ യൂ​ണി​ക് ഐ​ഡി നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന്
Wednesday, March 22, 2023 10:52 PM IST
ആ​ല​പ്പു​ഴ: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ട ഹാ​ൾ​മാ​ർ​ക്ക് യൂ​ണി​ക് ഐ​ഡ​ന്‍റിഫി​ക്കേ​ഷ​ൻ ഭാ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ച്ച് സ​മ​യം അ​നു​വ​ദി​ച്ച് ന​ട​പ​ടി​ക്കാ​യി കേ​ന്ദ്രസർക്കാരി നോ​ട് ആ​വ​ശ്യ​പ്പെ​ടും. സം​സ്ഥാ​ന​ത്ത് ഇ​ടു​ക്കി ജി​ല്ല​യി​ൽ ഹാ​ൾ​മാ​ർ​ക്ക് യൂ​ണി​ക് ഐ​ഡി സം​വി​ധാ​നം നി​ല​വി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ടു​ക്കി​യെ ഒ​ഴി​വാ​ക്കി​യാ​ണ് നി​യ​മം ഏ​പ്രി​ൽ ഒ​ന്നുമു​ത​ൽ ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സർക്കാരുക​ൾ തീ​രു​മാ​നി​ച്ച​ട്ടു​ള്ള​തെ​ന്ന് ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആൻഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റോ​യി പാ​ല​ത്ര പ​റ​ഞ്ഞു. ജി​ല്ലാ ക​മ്മ​ിറ്റി സം​ഘ​ടി​പ്പി​ച്ച എ​ച്ച്‌യു​ഐ​ഡി സം​ശ​യ​നി​വാ​ര​ണ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.