കയര്‍മേഖലയിലെ പ്രതിസന്ധി: സമരപ്രചാരണ ജാഥ
1279709
Tuesday, March 21, 2023 10:51 PM IST
ചേര്‍ത്തല: കയര്‍മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം തേടി കോണ്‍ഗ്രസ് അനുകൂല ചെറുകിട ഉത്പാദക, തൊഴിലാളി സംഘടനകള്‍ ചേര്‍ന്ന് ഏപ്രിലില്‍ തുടങ്ങുന്ന സമരത്തിനു മുന്നോടിയായുള്ള സമരപ്രചാരണ ജാഥയ്ക്ക് തുടക്കമായി.
അരൂരില്‍നിന്ന് ആലപ്പുഴയിലേക്ക് കേരള കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.ആര്. രാജേന്ദ്രപ്രസാദ് നയിക്കുന്ന ജാഥ കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം എം.ലിജു ഉദ്ഘാടനം ചെയ്തു.
കയര്‍ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും കയര്‍ത്തൊഴിലാളി സംഘടനകളുടെയും മാറ്റ്സ് ആന്‍ഡ് മാറ്റിംഗ്സ് സംഘങ്ങളുടെയും നേതൃത്വത്തിലുള്ള ജാഥയ്ക്ക് ചേര്‍ത്തല അമ്പലപ്പുഴ താലൂക്കുകളിലെ 38 ഓളം കേന്ദ്രങ്ങളിലാണ് സ്വീകരണം. ഉദ്ഘാടന സമ്മേളനത്തില്‍ കോണ്‍ഗ്രസ് അരൂര്‍ ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ അധ്യക്ഷനായി.
ഒന്നാംദിന സമാപന സമ്മേളനം പൊന്നാംവെളിയില്‍ ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്നു വൈകുന്നേരം പൂങ്കാവില്‍ നടക്കുന്ന സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. ജാഥാക്യാപ്റ്റന് കെ.ആര്. രാജേന്ദ്രപ്രസാദ് അധ്യക്ഷനാകും. ഡി.സുഗതന് മുഖ്യപ്രഭാഷണം നടത്തും.