ഡൗൺ സിൻഡ്രോം ദിനാചരണം
1279705
Tuesday, March 21, 2023 10:51 PM IST
അമ്പലപ്പുഴ: രാജ്യാന്തര ഡൗൺ സിൻഡ്രോം ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളജ് ആശുപത്രിയുടെ നേതൃത്വത്തിൽ ആർഇ ഐസി ഓട്ടിസം സെന്ററിൽ പ്രിൻസിപ്പൽ ഡോ. ടി.കെ. സുമ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ.എ. അബ്ദുൽ സലാം ദിനാചരണ സന്ദേശം നൽകി. ചലച്ചിത്ര പിന്നണിഗായകൻ സുദർശനൻ സുകുമാരൻ മുഖ്യാതിഥിയായിരുന്നു. ഡോ. എ.പി. മുഹമ്മദ്, ഡോ.ഒ. ജോസ്, ഡോ.ആർ. രാകേഷ്, ഡോ. ദീനു ചാക്കോ, ഡോ. അൻഷ തുടങ്ങിയവർ പ്രസംഗിച്ചു.
ഒറ്റപ്പുന്ന സ്കൂളിൽ ജനകീയ പഠനോത്സവം
പൂച്ചാക്കൽ: ജനകീയ പഠനോത്സവം ഒറ്റപ്പുന്ന എൽപി സ്കൂളിൽ സംഘടിപ്പിച്ചു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 16-ാം വാർഡിൽ അമ്പലപ്പറമ്പിൽ കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പിടിഎ വൈസ് പ്രസിഡന്റ് ശ്രീവിനോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തു പ്രസിഡന്റ് സുധീഷ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഷിൽജ സലിം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. ഷിജി, രമ വിശ്വനാഥൻ, മോഹനൻ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ പി.ജി. രമണൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ പ്രമോദ് സ്വാഗതവും മണിക്കുട്ടൻ നന്ദിയും പറഞ്ഞു.