കോര്‍ണര്‍ പിടിഎയും മികവുത്സവവും
1279704
Tuesday, March 21, 2023 10:51 PM IST
എടത്വ: കോയില്‍മുക്ക് ഗവ. എല്‍പി സ്കൂളിന്റെ നേതൃത്വത്തില്‍ കോര്‍ണര്‍ പിടിഎയും മികവുത്സവവും നടത്തി. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്മാന് ബിബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ ജി. മായാലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ എസ്. സൗമ്യ, സൗമ്യ എം.എസ്., അധ്യാപികമാരായ വി.ജി. ശ്രീരേഘ, ജോബിനി ടി. ജോയ്, ഷൈനി എസ്. സുരേഘ വി.എം., സ്കൂള്‍ ലീഡര്‍ പി.പി. പ്രണവ് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളിമൂങ്ങയെ രക്ഷിച്ചു
മാന്നാർ: മാവിൽ കുരുങ്ങിയ വെള്ളിമൂങ്ങയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പരുമല നഴ്സിംഗ് കോളജ് ഹോസ്റ്റലിന്റെ മുറ്റത്തുള്ള മാവിലാണ് വെള്ളിമൂങ്ങയെ കണ്ടത്.
പറക്കാൻ കഴിയാത്ത വിധത്തിൽ കാലുകൾ കുരുങ്ങിയ നിലയിലായിരുന്നു. ഹോസ്റ്റൽ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് ചെങ്ങന്നൂരിൽനിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൂങ്ങയെ രക്ഷപ്പെടുത്തി.