സ്വകാര്യബ​സി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്ക്
Monday, March 20, 2023 10:36 PM IST
മാ​ന്നാ​ർ: സ്വ​കാ​ര്യബ​സി​ൽനി​ന്ന് തെ​റി​ച്ചുവീ​ണ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മാ​ന്നാ​ർ ഇ​ര​മ​ത്തൂ​ർ പ​രു​വ​ത​റ​യി​ൽ സ​ദാ​ന​ന്ദ​ന്‍റെ മ​ക​ൻ മ​ണി​ക​ണ്ഠ​(15)നാ​ണ് പ​രി​ക്കേ​റ്റ​ത്. മാ​ന്നാ​ർ കോ​യി​ക്ക​ൽ ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ന​ട​ന്ന​ത്. എ​സ്എ​ൽസി ​പ​രീ​ക്ഷ ക​ഴി​ഞ്ഞ് ബ​സി​ൽ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​രപ​രി​ക്കേ​റ്റ മ​ണി​ക​ണ്ഠ​ൻ പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യയ്ക്കുശേ​ഷം തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. മാ​ന്നാ​റി​ൽ സ്വ​കാ​ര്യബ​സു​ക​ളു​ടെ മ​ത്സ​ര ഓ​ട്ട​വും അ​മി​തവേ​ഗ​വും പ​തി​വാ​ണ്. ര​ണ്ടു മാ​സ​ത്തി​നു മു​ൻ​പ് ഇ​തേ രീ​തി​യി​ൽ ബ​സി​ൽനി​ന്ന് തെ​റി​ച്ചുവീ​ണ് പ്ല​സ്ടു ​വി​ദ്യാ​ർ​ഥി​നി​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.