എടത്വ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില് പൊതുജലാശയങ്ങളില് മത്സ്യവിത്ത് സ്ഥാപിക്കുന്നതിന്റെ ഭാഗമായി എടത്വ സെന്റ് ജോര്ജ് ഫെറോനാപള്ളി കടവില് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യസമ്പത്തു വര്ധിപ്പിച്ച് ഉള്നാടന് മത്സ്യത്തൊഴിലാളികള്ക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ഫിഷറീസ് വകുപ്പ് മുഖേനയാണ് നടപ്പാക്കിയത്.
എടത്വ പള്ളി കടവില് 40,600 ചെമ്പല്ലിക്കുഞ്ഞുങ്ങളെയാണു നിക്ഷേപിച്ചത്. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്ഗീസ് അധ്യക്ഷത വഹിച്ചു. എടത്വ സെന്റ് ജോര്ജ് ഫെറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിന് മാത്യു, വികസന സ്ഥിരം സമിതി അധ്യക്ഷന് ജി. ജയചന്ദ്രന്, വറുഗീച്ചന് വേലിക്കളം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര് രമേശ് ശശിധരന്, കോ ഓര്ഡിനേറ്റർമാരായ ശ്രീജിഷ അശോക്, ഷോണ് സുധാകര് ശ്യാം, പ്രമോട്ടര് ലതാ അശോക് എന്നിവര് പ്രസംഗിച്ചു.