അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
1264283
Thursday, February 2, 2023 10:34 PM IST
അമ്പലപ്പുഴ: ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കരിമ്പിൻ കാലായിൽ ഫ്രെഡി ആന്റണി ടോമി (28)യെയാണ് പുന്നപ്ര എസ്ഐ റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്കൂൾ അധ്യാപകനായ ഇദ്ദേഹം വീടിനോടു ചേർന്നുള്ള ഷെഡിലാണ് ട്യൂഷൻ നടത്തുന്നത്. കഴിഞ്ഞ ദിവസം ട്യൂഷനു ശേഷം സിനിമ കാണിക്കാമെന്നു പറഞ്ഞ് വിദ്യാർഥിനിയോട് ഇദ്ദേഹം അതിക്രമം കാട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചരിത്രോത്സവം
മാന്നാർ: സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാന്നാർ ഗ്രന്ഥശാലയുടെയും നായർസമാജം ബോയ്സ് ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ചരിത്രോത്സവം സംഘടിപ്പിച്ചു. ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. ഷാജ്ലാൽ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു.