കു​ത്തി​യ​തോ​ട്ടി​ൽ തീ​പി​ടി​ത്തം
Wednesday, February 1, 2023 10:43 PM IST
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ജ​മാ​അ​ത്ത് മു​സ്‌ലിം പ​ള്ളി​ക്കു സ​മീ​പം ആ​ക്രി സാ​ധ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രു​ന്ന സ്ഥ​ല​ത്ത് വ​ൻ തീ​പി​ടി​ത്തം. ആ​ള​പാ​യ​മി​ല്ല. ജു​മാ പ​ള്ളി​ക്കു സ​മീ​പ​മു​ള്ള ഒ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​നാ​ണ് തീ ​ക​ണ്ട​ത്. അ​രൂ​രി​ൽ നി​ന്നും ചേ​ർ​ത്ത​ല​യി​ൽനി​ന്നും ഫ​യ​ർഫോ​ഴ്സ് യൂ​ണീ​റ്റു​ക​ൾ എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ പാ​ത വീ​തി കൂ​ട്ടു​ന്ന​തി​നാ​യി എ​ത്തി​യ ജീ​വ​ന​ക്കാ​ർ ആ​ക്രി സാ​ധ​ന​ങ്ങ​ൾ കൂ​ട്ടി ഇ​ട്ടി​രു​ന്നു. ഇ​ത് ഉ​ണ​ങ്ങി​യ സ്ഥ​ല​ത്ത് ആ​രോ തീ ​ക​ത്തി​ച്ചി​ട്ട​താ​കാം കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​രൂ​രി​ൽ നി​ന്ന് സ്റ്റേ​ഷ​ൻ ഇ​ൻ ചാ​ർ​ജ് പ്ര​വീ​ൺ പ്ര​ഭു​വി​ന്‍റെ നേ​തൃ​ത​ത്വ​ത്തി​ൽ ആ​ദ്യം എ​ത്തി​യ സം​ഘം തീ ​അ​ണ​യ്ക്കാ​ൻ തു​ട​ങ്ങി​യ​ത്.