അപകടകാരണം ഡ്രൈവറുടെ അശ്രദ്ധ: മോട്ടോര്‍ വാഹനവകുപ്പ്
1225593
Wednesday, September 28, 2022 10:47 PM IST
മാവേലിക്കര: ഡ്രൈവറുടെ അശ്രദ്ധയാണ് മിച്ചല്‍ ജംഗ്ഷനില്‍ കാല്‍നട യാത്രിക മരണപ്പട്ട അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്നു മാവേലിക്കര ജോയിന്റ് ആര്‍ടിഒ ഡാനിയേല്‍ സ്റ്റീഫന്‍. സിഗ്നല്‍ ലഭിക്കുന്നതിനു മുന്‍പേ ബസ് മുന്നോട്ടെടുത്തുവോ എന്നറിയാൻ നിരീക്ഷണ കാമറകള്‍ പരിശോധിക്കേണ്ടതുണ്ട്.
മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റിന് മുന്‍പിലായി കാല്‍നട യാത്രികര്‍ക്കു റോഡ് മുറിച്ചു കടക്കാനുള്ള സീബ്രാ ക്രോസിംഗും അതിനു പിന്നിലായി വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്റ്റോപ്പ് ലൈനും അടിയന്തിരമായി ക്രമീകരിക്കാനും കാല്‍നട യാത്രികര്‍ക്കു റോഡ് മുറിച്ചു കടക്കുന്നതിനുള്ള സിഗ്നല്‍ സംവിധാനം നിലവിലുള്ള സിഗ്നല്‍ ലൈറ്റില്‍ ഉള്‍പ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടുമെന്നും ജോയിന്റ് ആര്‍ടിഒ അറിയിച്ചു.