ഒരു ഗ്രാമം ഒന്നിക്കുന്നു; അഞ്ചു ജീവൻ രക്ഷിക്കാൻ
1225583
Wednesday, September 28, 2022 10:46 PM IST
മാന്നാർ: അഞ്ചുജീവനുകൾ രക്ഷിക്കാൻ ഒരു ഗ്രാമം ഒരു ദിനം ഒന്നാകുന്നു. കടപ്ര പരുമല ഗ്രാമമാണ് ഒരുങ്ങുന്നു. രണ്ടു യുവതികളുടെയും മൂന്നു യുവാക്കളുടെയും കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താനാണ് ഗ്രാമം കൈകോർക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ മുഴുവൻ വീടുകളിലും കയറിയിറങ്ങി ഒരു കോടി രൂപ സമാഹരിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
പരുമല മുകേഷ് (30), കടപ്ര കോട്ടയ്ക്കകത്ത് രവിയുടെ മകൻ രഞ്ചിത്ത്.കെ (30), പരുമല ഇടയാടി തുണ്ടിയിൽ പ്രമോദ് (48), പരുമല തെക്കേടത്തുപറമ്പിൽ ശെൽവന്റെ മകൾ മാളൂട്ടി (25), പരുമല നടുവിലെ തോപ്പിൽ ഗോപകുമാറിന്റെ മകൾ ശരണ്യ (34) എന്നിവരുടെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് ഒരു ദേശം ഒരു ദിനം ഒന്നാകുന്നത്. കടപ്ര പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ അതത് വാർഡുകളിലെ ജീവൻ രക്ഷാസമിതിയാണ് ഫണ്ടുകൾ ശേഖരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ ചെയർപേഴ്സണും ജോസ് വി. ചെറി കൺവീനറുമായുള്ള പഞ്ചായത്തുതല ജീവൻ രക്ഷാസമിതിയാണ് പ്രവർത്തിക്കുന്നത്.