പഞ്ചായത്ത് പടിക്കൽ കോൺഗ്രസ് ധർണ
1225568
Wednesday, September 28, 2022 10:43 PM IST
മാന്നാർ: ബുധനൂർ പഞ്ചായത്തിലെ പെരിങ്ങിലിപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ സമൂഹ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടും സംരക്ഷിക്കാനുള്ള ശ്രമം പഞ്ചായത്ത് ഭരണസമിതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സമരം നടത്തി. ഉദ്യോഗസ്ഥർക്കും രോഗികൾക്കും മതിയായ സംരക്ഷണം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി. ധർണ ഡിസിസി ജനറൽ സെക്രട്ടറി തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. കെ.സി. അശോകൻ, കെ.ആർ. മോഹനൻ, കല്ലാർ മദനൻ, വി.സി. കൃഷ്ണൻകുട്ടി, ബിജു കെ. ദാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.