രക്തദാനരംഗത്ത് മാതൃകയായി വിമുക്തഭടൻ
1225260
Tuesday, September 27, 2022 10:51 PM IST
മാന്നാർ: രക്തദാനം നൽകുന്നതിലൂടെ ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിഞ്ഞാൽ ജീവിതം ധന്യമായെന്ന് കരുതുന്ന വിമുക്ത ഭടനാണ് രാജീവ്. മാന്നാർ വലിയകളങ്ങര പുഷ്പാലയം വീട്ടിൽ രാജീവ് രാധാകൃഷ്ണൻ എന്ന വിമുക്തഭടനാണ് 41-ാം വയസിൽ 65-ാമത് രക്തദാനം നടത്തി സാമുഹ്യ പ്രവർത്തനരംഗത്ത് മാതൃകയാകുന്നത്. 18-ാം വയസിൽ തുടങ്ങിയ ഈ സപര്യ ഇന്നും തുടരുന്നു. പരേതനായ ധീര ജവാൻ രാധാകൃഷ്ണൻ നായരുടെയും സുശീലയുടെയും മകനാണ്.
മാന്നാർ എമർജൻസി റസ്ക്യൂ ടീമിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ഇദ്ദേഹം 2018 ലെ വെള്ളപ്പൊക്കം മുതൽ രക്ഷാപ്രവർത്തന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കേരള ഫയർ റസ്ക്യൂ സർവീസിന്റെ നിയന്ത്രണത്തിലുള്ള സിവിൽ ഡിഫൻസ് കോർപ്സിന്റെ ചെങ്ങന്നൂർ യൂണിറ്റ് പോസ്റ്റ് വാർഡൻ, രക്തദാനസേന കോ-ഒാർഡിനേറ്റർ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിക്കുന്നു.