ലഹരിവിരുദ്ധ യോഗം
1223639
Thursday, September 22, 2022 10:28 PM IST
ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ലഹരിവിരുദ്ധ യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരേ കേരളം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജനകീയ പങ്കാളിത്തത്തോടെ ലഹരി ഉപയോഗം ചെറുക്കുകയാണ് ലക്ഷ്യം. പതിനഞ്ചാം വാര്‍ഡില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റാണി ഹരിദാസ് അധ്യക്ഷത വഹിച്ചു. പത്ത്, പതിനൊന്ന്, നാല്, ഏഴ് വാര്‍ഡുകളിലും യോഗം ചേര്‍ന്നു.
യുവ ഉത്സവ്; പേര്
രജിസ്റ്റര്‍ ചെയ്യാം
ആലപ്പുഴ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന യുവ ഉത്സവിന്റെ ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 15ന് നടക്കും.
ചിത്രരചന, കവിതാരചന, പ്രസംഗം (ഹിന്ദി/ഇംഗ്ലീഷ്) മൊബൈല്‍ ഫോട്ടോഗ്രാഫി എന്നിവയിലാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഭിക്കും. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാന യുവ ഉത്സവത്തില്‍ പങ്കെടുക്കാം. പ്രായം 15-29 ഇടയില്‍. താത്പര്യമുള്ളവര്‍ 30-നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0477-2236542, 8714508255.