ധാർമിക് കൃഷ്ണയെ ആദരിച്ചു
1581771
Wednesday, August 6, 2025 6:41 AM IST
പുത്തൂർ : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ധാർമിക് കൃഷ്ണയെ പുത്തൂർ പോലീസിന്റെ ആദരവ്.
കുറഞ്ഞ സമയത്തിനുള്ളിൽ 48 ഏഷ്യൻ രാജ്യങ്ങളുടെ പേരും അവയുടെ തലസ്ഥാനവും അക്ഷരമാല ക്രമത്തിൽ തെറ്റാതെ പറഞ്ഞാണ് ധാർമിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്.
26.3 സെക്കൻഡിൽ തെറ്റാതെ പറഞ്ഞ് കൗമാരക്കാരുടെ വിഭാഗത്തിൽ ഗ്രാൻഡ്മാസ്റ്റർ പദവി ധാർമിക് സ്വന്തമാക്കി.
പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയും എസ്പി സി കേഡറ്റുമാണ്.
പുത്തൂർ സബ് ഇൻസ്പെക്ടർ ടി. ജെ. ജയേഷും സഹപ്രവർത്തകരും വീട്ടിലെത്ത ിയാണ് ധാർമിക് കൃഷ്ണയെ ആദരിച്ചത്.