കളിമണ്‍ ഖനനത്തിനെടുത്ത കുഴിയില്‍ ടിപ്പര്‍ ലോറി വീണു
1581768
Wednesday, August 6, 2025 6:41 AM IST
കൊട്ടിയം: കളിമണ്‍ ഖനനം നടത്തിയ സ്ഥലത്തെ ആഴമേറിയ കുഴിയില്‍ ടിപ്പര്‍ ലോറി വീണു. സംഭവ സമയം ലോറിയില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ഒമ്പതോയോടെ കുളപ്പാടം മഞ്ഞക്കുഴിയിലുള്ള ക്ലേ എടുത്ത കുഴിയിലായിരുന്നു സംഭവം.
മഞ്ഞക്കുഴിയിലുള്ള സ്വകാര്യ സിമന്റ് ബ്രിക്സ് നിര്‍മ്മാണ യൂണിറ്റിലേക്കായി പാറപ്പൊടിയുമായി വന്ന വാഹനമാണ് കുഴിയില്‍ വീണത്.
ഡ്രൈവര്‍ വാഹനത്തില്‍നിന്ന് ഇറങ്ങി പാറപ്പൊടി ഇറക്കുന്നതിനായി വാഹനത്തിന്റെ ടിപ്പ് പൊക്കിയ സമയത്താണ് വാഹനം തെന്നി മാറി. കുഴിയില്‍ പതിച്ചത്. സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടം പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു.
തുടര്‍ന്ന് കണ്ണനല്ലൂര്പോലീസും കുണ്ടറയില്‍ നിന്നും ഫയര്‍ഫോഴ്സും സ്ക്യൂബ ടീംഅംഗങ്ങളും സ്ഥലത്തെത്തുകയും വാഹനം ഉയര്‍ത്തുവാനുള്ള നടപടികള്‍ ക്രമീകരിച്ചു. നാലു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് വലിയ ക്രെയിനി െ ന്റ സഹായത്തോടെ ടിപ്പര്‍ ലോറി കുഴിയില്‍ നിന്നും പുറത്തെടുത്തത്.
നെടുമ്പന കുളപ്പാടം സ്വദേശി നിസാമി െ ന്റ ഉടമസ്ഥതയിലുള്ളതാണ് ടിപ്പര്‍ ലോറി.