കൊ​ല്ലം: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ‘ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ പ​ഠി​ക്കാം, ഉ​ത്ത​ര​ങ്ങ​ളി​ലൂ​ടെ ലോ​ക​മ​റി​യാം’ ശാ​സ്ത്ര ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഹൈ​സ്‌​കൂ​ള്‍ - പ്രാ​ഥ​മി​ക​ത​ലം, നി​യ​മ​സ​ഭാ മ​ണ്ഡ​ലം, ജി​ല്ലാ- സം​സ്ഥാ​നം എ​ന്നീ ത​ല​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഹൈ​സ്‌​കൂ​ള്‍​ത​ല​ത്തി​ലു​ള്ള സ്‌​കൂ​ള്‍​വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് പ്രാ​ഥ​മി​ക​ത​ല സെ​ല​ക്ഷ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്നു.​

നി​യ​മ​സ​ഭാ നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും, ര​ണ്ടും സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് യ​ഥാ​ക്ര​മം 2000 രൂ​പ​യും 1,000 രൂ​പ​യും മൊ​മെ​ന്‍റൊ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 10,000, 5,000 എ​ന്നി​ങ്ങ​നെ കാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും മൊ​മെ​ന്‍റോ​യും ന​ല്‍​കും.

സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് യ​ഥാ​ക്ര​മം ഒ​രു ല​ക്ഷം, 50,000 എ​ന്നി​ങ്ങ​നെ കാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും മൊ​മ​ന്‍റോ​യും ന​ല്‍​കും.​

സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ ഓ​രോ ജി​ല്ല​യേ​യും പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന ബാ​ക്കി 12 ടീ​മു​ക​ള്‍​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി 5,000 രൂ​പ വീ​തം കാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​സ്ത്ര പ്ര​ശ്നോ​ത്ത​രി​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ഷ് പ്രൈ​സ് ന​ല്‍​കു​ന്ന മ​ത്സ​രം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഈ ​പ​രി​പാ​ടി​ക്കു​ണ്ട്.

​പ്രാ​ഥ​മി​ക ത​ല മ​ത്സ​ര​ങ്ങ​ള്‍ ചാ​ന്ദ്ര വി​ജ​യ ദി​ന​ത്തി​ല്‍ ന​ട​ത്തി. ജി​ല്ല​യി​ലെ നി​യ​മ​സ​ഭ നി​യോ​ജ​ക​മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​രു​നാ​ഗ​പ്പ​ള്ളി ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി സ്‌​കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി. കെ.​ഗോ​പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.